Don't Miss

In Focus

തൊഴില്‍ സുരക്ഷാ ഉറപ്പുവരുത്തുന്നതില്‍ പ്രത്‌ജ്ഞാബദ്ധം ഡോ. ശൈഖ്‌ മുഹമ്മദ്‌ അല്‍താനി

ദോഹ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നല്ല തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഖത്തര്‍ ഗവണ്‍മെന്റ്‌ പ്രതിജ്ഞാബദ്ധമാണ്‌. സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ ഇത്തരം പരിപാടികളിലൂടെ ഈ ഒരു ലക്ഷ്യം കൈവരിക്കാന്‍ പ്രയത്‌നിക്കുന്നു�. സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ശൈഖ്‌്‌ മുഹമ്മദ്‌ ബിന്‍ ഹമദ്‌ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. ലോക തൊഴിലിട ആരോഗ്യ സുരക്ഷാ ദിനാചരണ കാംപയിനിന്റെ ഭാഗമായി സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിന്റെ ആഭിമുഖ്യത്തില്‍ ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്‌ഘാടനം ചെയ്‌തു. അബൂഹമൂറിലെ മെഡിക്കല്‍ കമ്മീഷനില്‍ വെച്ച്‌ നടന്ന മെഡിക്കല്‍ ക്യാമ്പ്‌ രാവിലെ 7.30 ന്‌ ആരംഭിച്ച ക്യാമ്പില്‍ വിവിധ രാജ്യങ്ങളിലില്‍ നിന്നുള്ള താഴ്‌ന്നവരുമാനക്കാരായ ആയിരത്തി അഞ്ഞുറ്‌ ആളുകളെ പരിശോധിച്ചു. തൊഴിലാളികള്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളില്‍ ബോധവത്‌കരണ ക്ലാസുകള്‍ നടന്നു. ഷഫാത്ത്‌ അലി, എം.ഡി. സന്തോഷ്‌കുമാര്‍, ഫൈസല്‍ ഹുദവി, ഡോ. ഷാസിയ, ഖാജാ യൂസുഫ്‌ എന്നിവര്‍ ബോധവത്‌കരണ ക്ലാസ്‌ നടത്തി. സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിലെ ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവന്‍ ഡോ. മുഹമ്മദ്‌ ഹജ്ജാജ്‌, മിനിസ്‌ട്രി ഓഫ്‌ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ മാനേജര്‍ ഖാലിദ്‌ അല്‍ ഗാനിം, ഫോക്കസ്‌ ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്‌, ഇന്ത്യന്‍ എംബസി ഡെപ്യൂട്ടീ ചീഫ്‌ ഓഫ്‌ മിഷന്‍ പി. എസ്‌. ശശികുമാര്‍, നേപ്പാള്‍ എംബസി ഇന്‍ചാര്‍ജ്‌ ഓഫ്‌ അഫേഴ്‌സ്‌ ഗണേഷ്‌ പ്രസാദ്‌ ഥാക്കല്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌്‌ലാഹീ സെന്റര്‍ പ്രസിഡണ്ട്‌ ഡോ. അബ്ദുല്‍ അഹദ്‌ മദനി എന്നിവര്‍ സംസാരിച്ചു. തൊഴിലിടങ്ങളിലെ കെമിക്കല്‍ വസ്‌തുക്കളുടെ ഉപയോഗക്രമം, സുരക്ഷ എന്നിവയെക്കുറിച്ചും ഇത്തരം രാസവസ്‌തുക്കള്‍ മനുഷ്യനും പരിസ്ഥിതിക്കും വരുത്തിവെക്കാവുന്ന ഭവിഷ്യത്തിനെക്കുറിച്ചും തൊഴിലാളികളെ ബോധവത്‌കരിച്ചു. കെമിക്കല്‍ വസ്‌തുക്കള്‍ ഉപയോഗിക്കുന്നത്‌ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച്‌ നല്‍കിയ ക്ലാസുകള്‍ പഠനാര്‍ഹമായി. സിവില്‍ ഡിഫന്‍സ്‌ മന്ത്രാലയം ഒരുക്കുന്ന മോക്‌ഡ്രില്‍ തൊഴിലാളികള്‍ക്ക്‌ നവ്യാനുഭവമായി. പരിപാടിയില്‍ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിലെ വിവിധ വകുപ്പുകളിലെ പ്രമുഖര്‍, സിവില്‍ ഡിഫന്‍സ്‌, ട്രാഫിക്‌ ഡിപ്പാര്‍ട്ട്‌്‌മെന്റ്‌, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ ...

Read More »

ലോക തൊഴിലിട ആരോഗ്യ സുരക്ഷാ ദിനാചരണം ഫോക്കസ്‌ വോക്കത്തോണ്‍ ശ്രദ്ധേയമായി

ദോഹ: ലോക തൊഴിലിട ആരോഗ്യ സുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച്‌ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിന്റെ സഹകരണത്തോടുകൂടി ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ച വോക്കത്തോണ്‍ വിശിഷ്‌ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ അല്‍ അത്തിയ്യ പള്ളിക്ക്‌ സമീപത്ത്‌ വെച്ച്‌ നടന്ന പരിപാടി സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ്‌ ബിന്‍ ഹമദ്‌ അല്‍താനി ഉദ്‌ഘാടനം ചെയ്‌തു. വൈകിട്ട്‌ 4 മണിക്ക്‌ ആരംഭിച്ച വോക്കത്തോണില്‍ നൂറുകണക്കിന്‌ തൊഴിലാളികള്‍ പങ്കെടുത്തു. സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്‌ വിഭാഗം തലവന്‍ ഡോ. മുഹമ്മദ്‌ അലി അല്‍ ഹജ്ജാജ്‌, ഖത്തര്‍ പെട്രോളിയം ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌റ ഡയറക്‌ടര്‍ സൈഫ്‌ സഈദ്‌ അല്‍ നുഅയ്‌മി, ഖത്തര്‍ ഫൗണ്ടേഷന്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഡയറക്‌ടര്‍ മുഹമ്മദ്‌ അഹ്മദ്‌ ബൂ ഖമീസ്‌, ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്‌ തലവന്‍ ഡോ. യൂസുഫ്‌ നുഅ്‌മാന്‍, സിവില്‍ ഡിഫന്‍സ്‌ ഹെല്‍ത്ത്‌ & സേഫ്‌ററി വിഭാഗം തലവന്‍ ലഫ്‌. മുഹമ്മദ്‌ ഹാദി അല്‍ മര്‍റി, ഫഹദ്‌ സായിദ്‌ കുറൂസ്‌, ഫോക്കസ്‌ ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്‌, അഡ്‌മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്‌മാന്‍, ഹെല്‍ത്ത്‌കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ മാനേജര്‍ എം.ടി. ഷാഹിര്‍, കൂടാതെ ട്രാഫിക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌, പബ്ലിക്‌ റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌, ലേബര്‍ & സോഷ്യല്‍ അഫേഴ്‌സ്‌ മന്ത്രാലയം, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ തുടങ്ങി ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരും നേതൃത്വം നല്‍കി. ഖത്തറിലെ തൊഴിലാളികളുടെ ആരോഗ്യപരവും പരിസ്ഥിതികപരവുമായ സുരക്ഷ ലഭ്യമാക്കുന്നതിന്‌ ആരോഗ്യ മന്ത്രാലയം പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ടെന്ന്‌ ഡോ. മുഹമ്മദ്‌ ബിന്‍ ഹമദ്‌ അല്‍താനി പറഞ്ഞു. തൊഴിലാളികളെ സുരക്ഷാ മാനദണ്‌ഠങ്ങള്‍ പാലിക്കുവാന്‍ ബോധവത്‌കരിക്കുകയാണ്‌ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌ കൊണ്ട്‌ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ ലക്ഷ്യം വെക്കുന്നത്‌. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഈ വര്‍ഷത്തെ പ്രമേയം രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സുരക്ഷയാണ്‌. കെമിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ സുരക്ഷാ മാനദണ്‌ഠങ്ങള്‍ പാലിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഖത്തറിലെ തൊഴിലാളികള്‍ക്കിടയില്‍ പ്രത്യകിച്ച്‌ കെമിക്കല്‍ മേഖലയില്‍ പാലിക്കേണ്ട സുരക്ഷയെക്കുറിച്ച്‌ അറിവുണ്ടാവുകയും ...

Read More »

എജ്യു ഫോക്കസ്‌ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി

ദോഹ: യുവജന സംഘടനയായ ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ച എജ്യു ഫോക്കസ്‌ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളുടെ അഭിരുചി കണ്ടെത്താന്‍ നടത്തിയ ഡിഫറന്‍ഷ്യല്‍ ആപ്‌റ്റിറ്റിയൂഡ്‌ ടെസ്റ്റില്‍ (ഡാറ്റ്‌) ഒമ്പത്‌ മുതല്‍ പന്ത്രാം ക്ലാസ്‌ വരെയുള്ള എഴുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഉച്ചക്ക്‌ 1.30 ന്‌ ആരംഭിച്ച്‌ മൂന്നര മണിക്കൂര്‍ നീണ്ട്‌ നിന്ന പരീക്ഷ മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ നടന്നത്‌. പഠന സമയത്ത്‌ തന്നെ വ്യക്തമായ ലക്ഷ്യം മുന്നില്‍ കണ്ട്‌ പഠിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന്‌ പ്രശസ്‌ത വിദ്യാഭ്യാസ വിചക്ഷണനും കരിയര്‍ ഗുരു ഡയറക്ടറുമായ എം.എസ്‌. ജലീല്‍ പറഞ്ഞു. പഠന വിഷയങ്ങള്‍ തെരെഞ്ഞെടുക്കുമ്പോള്‍ തൊഴില്‍ സാധ്യത മാത്രം പരിഗണിക്കുന്ന രീതി മാറ്റി വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍കൂടി പരിഗണിച്ച്‌ ഉന്നത പഠനങ്ങളെക്കുറിച്ച്‌ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂഹമൂറിലെ നോബ്‌ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച്‌ നടന്ന പരിപാടി ഫോക്കസ്‌ ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്‌മദ്‌ ഉദ്‌ഘാടനം ചെയ്‌തു. കരിയര്‍ വിദഗ്‌ദനും സിജി ഖത്തര്‍ കരിയര്‍ ഇന്‍ ചാര്‍ജുമായ അഡ്വ. ഇസ്സുദ്ദീന്‍ ഖത്തറിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച്‌ ക്ലാസ്സെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയനിവാരണത്തിന്‌ അവസരമുണ്ടായത്‌ പരിപാടിയെ മികവുറ്റതാക്കി. പരിപാടിയില്‍ ഫോക്കസ്‌ ഖത്തര്‍ നടത്തിയ ടിപ്‌സ്‌ എന്‍ട്രന്‍സ്‌ എക്‌സാമില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ സമ്മാന ദാനം നടത്തി. ഡാറ്റ്‌ ടെസ്റ്റിന്‌ മുനീര്‍ അഹ്‌മദ്‌, സന്‍ജബീല്‍ മിസ്‌രി, ഷഹീര്‍ മുഹമ്മദ്‌ രായരോത്ത്‌, ഫൈസല്‍ എ.കെ., നസീര്‍ വടകര എന്നിവര്‍ നേതൃത്വം നല്‍കി. പൊതു പരിപാടിയില്‍ എ.പി. ഖലീല്‍ (എം.ഇ.എസ്‌ സ്‌കൂള്‍), ഫോക്കസ്‌ ഖത്തര്‍ അഡ്‌മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്‌മാന്‍, ഡെപ്യൂട്ടി സി.ഇ.ഒ, ഷഹീര്‍ മുഹമ്മദ്‌, എച്ച്‌. ആര്‍. മാനേജര്‍ താജുദ്ദീന്‍, എച്ച്‌. ആര്‍. ഡെപ്യൂട്ടി മാനേജര്‍ ഫാഇസ്‌ എളയോടന്‍ എന്നിവര്‍ സംസാരിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ഡിഫറന്‍ഷ്യല്‍ ആപ്‌റ്റിറ്റിയൂഡ്‌ (ഡാറ്റ്‌) പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ രക്ഷിതാക്കളുളുടെ സാന്നിധ്യത്തില്‍ പരീക്ഷയുടെ ഫലം മുന്‍ നിര്‍ത്തി വ്യക്തിഗത കൗണ്‍സിലിംഗ്‌ നടക്കക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. ഇനിയും പരീക്ഷ എഴുതാനും കൗണ്‍സിലിംങിന്‌ പങ്കെടുക്കാനും ...

Read More »