Don't Miss

In Focus

focusQatar Youth Meet

focusQatar organized a youth meet for its members and wellwishers. Famous islamic scholar and orater Siraj Iritti delivered a speech on topic “The importance of youth in social service”.He said that the youth should come forward to do service to socity, they should set different agendas based on morality .He also advised that the knoledge could be only increased by extensive reading and pratctical experiance. The event was held in Markazul Daawa auditoriud at Madeena Khaleefa Doha Qatar.Focus Qatar CEO Muneer precided the meeting.

Read More »

വോക്കത്തോണ്‍

ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്‌ യുവജന സംഘടനയായ ഫോക്കസ്‌ ഖത്തര്‍ വോക്കത്തോണ്‍ സംഘടിപ്പിച്ചു. ഫെബ്രുവരി 10 ചൊവ്വാഴ്‌ച രാവിലെ 8 മണിക്ക്‌ ആരംഭിച്ച വോക്കത്തോണ്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്‌, അഡ്‌മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, ഫൈനാന്‍സ്‌ മാനേജര്‍ ആഷിഫ്‌ അസീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. കായികാഭ്യാസങ്ങള്‍ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണെന്ന്‌ സി.ഇ.ഒ. ആഹ്വാനം ചെയ്‌തു.

Read More »

സ്‌പോര്‍ട്‌സ്‌ ഫോക്കസ്

മദീന ഖലീഫക്ക്‌ ഓവറോള്‍ കിരീടം ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്‌ യുവജന സംഘടനയായ ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ച ‘സ്‌പോര്‍ട്‌സ്‌ ഫോക്കസ്‌’ കായിക മത്സരങ്ങളില്‍ മദീന ഖലീഫ ഏരിയ ഓവറോള്‍ കിരീടം നേടി. ഖത്തര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഹാമിദ്‌ അല്‍ മുല്ല മുഖ്യാതിഥിയായി പങ്കെടുത്ത മത്സര പരിപാടികള്‍ ലഖ്‌തയിലെ അല്‍ ഫുര്‍ഖാന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച്‌ നടന്നു. കായിക മത്സരങ്ങള്‍ക്ക്‌ രാജ്യം നല്‍കുന്ന പ്രാധാന്യം ഖത്തറിലെ മുഴുവന്‍ ആളുകളും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ട്‌ മണി മുതല്‍ വൈകിട്ട്‌ ആറ്‌ മണി വരെ നീണ്ട്‌ നിന്ന പരിപാടിയില്‍ ഫോക്കസ്‌ ഖത്തറിന്റെ ഹിലാല്‍, ബിന്‍ മഹ്മൂദ്‌, ദോഹ, മദീന ഖലീഫ എന്നീ ഏരിയകളും ക്യൂ.ഐ.ഐ.സി., ഇന്‍സൈറ്റ്‌ ഖത്തര്‍ എന്നീ ടീമുകളാണ്‌ മാറ്റുരച്ചത്‌. നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു. ഫുട്‌ബോള്‍, വോളീബോള്‍, ബാഡ്‌മിന്റണ്‍, പഞ്ചഗുസ്‌തി, കമ്പവലി, നടത്തമത്സരം, സാക്ക്‌ റേസ്‌, ചെസ്സ്‌ തുടങ്ങിയ ഇനങ്ങളില്‍ 45 പോയിന്റ്‌ നേടിയാണ്‌ മദീന ഖലീഫ ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌. 25 പോയിന്റ്‌ നേടി ഇന്‍സൈറ്റ്‌ ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സര ഫലങ്ങള്‍: ഫുട്‌ബോള്‍: മദീന ഖലീഫ ടീം, ക്യു.ഐ.ഐ.സി ടീം. വോളീബോള്‍: ബിന്‍മഹ്മൂദ്‌ ആന്റ്‌ ദോഹ ടീം, ക്യൂ.ഐ.ഐ.സി ടീം., വടംവലി: ഇന്‍സൈറ്റ്‌ ഖത്തര്‍ ടീം, ബിന്‍മഹ്മൂദ്‌ ആന്‍്‌ ദോഹ ടീം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വാശിയേറിയ ബാഡ്‌മിന്റണ്‍ മത്സരത്തില്‍ മദീന ഖലീഫയുടെ എം.ടി. ഷാഹിറും ഷിയാസും ഒന്നാം സ്ഥാനവും, ക്യൂ.ഐ.ഐ.സി. യുടെ നജീബ്‌.എം.കെ., ശുക്കൂര്‍ അല്‍ഖോര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. വ്യക്തിഗത മത്സര ഫലങ്ങള്‍: ചെസ്സ്‌: സഈദ്‌ മദീന ഖലീഫ, നിഷാദ്‌ ഹിലാല്‍, പഞ്ചഗുസ്‌തി: നിഷാദ്‌ മദീന ഖലീഫ, ഫിദാസ്‌ ഇന്‍സൈറ്റ്‌, നടത്ത മത്സരം: ഹബീബ്‌ ഹിലാല്‍, ...

Read More »