Don't Miss

Author Archives: Focus Qatar

എജ്യൂഫോക്കസ് 2017 – കാഴ്ചക്കപ്പുറം ചില കാഴ്ചപ്പാടുകള്‍

കാഴ്ചക്കപ്പുറം ചില കാഴ്ചപ്പാടുകള്‍ എന്ന പ്രമേയവുമായി പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ, തൊഴില്‍ ബോധവത്കരണ പരിപാടി, എജ്യൂഫോക്കസ് കാമ്പയിന് തുടക്കമായി. ഡോക്ടേഴ്‌സ്, എഞ്ചിനിയേഴ്‌സ്, സിവില്‍ സര്‍വ്വന്റ് എന്നീ പതിവ് കാഴ്ചകളില്‍ നിന്ന് വിഭിന്നമായി രാഷ്ട്രപുനര്‍നിര്‍മ്മിതിയില്‍ പങ്കാളികളാകേണ്ട തലത്തിലേക്ക് സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബോധവത്കരണമാണ് കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

പരിപാടിയുടെ ഭാഗമായി കമ്മ്യൂണിറ്റി ലീഡേഴ്‌സ് മീറ്റ്, ഫേസ് ടു ഫേസ് ഇന്ററാക്ഷന്‍, സ്‌കോഡ് വര്‍ക്കുകള്‍, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിക്കും.ഫെബ്രുവരി 3 വെള്ളിയാഴ്ച അബൂഹമൂറിലെ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പരിശീലകരും പങ്കെടുക്കും. വൈകുന്നേരം 3.30 മുതല്‍ സിജി ഖത്തറുമായി സഹകരിച്ച് കരിയര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കും.

WORLD DAY FOR SAFETY AND HEALTH AT WORK 2015

WORLD DAY FOR SAFETY AND HEALTH AT WORK 2015 ആഘോഷങ്ങളുടെ ഭാഗമായി സുപ്രീം കൗസില്‍ ഓഫ് ഹെല്‍ത്ത് നടത്തുന്ന പരിപാടികളുടെ മുഖ്യ സംഘാടകരാണ് ഫോക്കസ് ഖത്തര്‍.

പതിവു സമവാക്യങ്ങളില്‍ നിന്നു വ്യത്യസ്തമായി തുടര്‍ച്ചയായ അഞ്ചാം വര്‍ഷം സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം ഒരു ദിനം. 2015 June 12 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ആഘോഷ പരിപാടികള്‍.

താഴ്ന്നവരുമാനക്കാരായ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്, സേഫ്റ്റി എക്‌സിബിഷന്‍, ആരോഗ്യ ബോധവത്കരണ പരിപാടികള്‍, വിവിധ തരം ഇന്ററാക്ടീവ് സെഷനുകള്‍ കൂടാതെ സമ്മാനങ്ങളും, ഡിന്നറും.

ആരോഗ്യം, ആഭ്യന്തരം, തൊഴില്‍ തുടങ്ങി വിവിധ മന്ത്രാലയ പ്രതിനിധികള്‍, ഏഴ് ഏഷ്യന്‍ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍, ദോഹയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവർ പങ്കെടുക്കും

സാമൂഹ്യ പ്രവര്‍ത്തകര്‍ സ്വയം തിരിച്ചറിവുള്ളവരാകണം – മുഹമ്മദലി ഫാറൂഖി

സാമൂഹ്യ പ്രവര്‍ത്തകര്‍ സ്വയം തിരിച്ചറിവുള്ളവരാവുകയും സേവനങ്ങളില്‍ അത് പ്രതിഫലിപ്പിക്കുകയും ചെയ്യണമെന്ന് യുവ പണ്ഡിതന്‍ മുഹമ്മദലി ഫാറൂഖി അഭിപ്രായപ്പെട്ടു. ഫോക്കസ് ഖത്തര്‍ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്കും ഏരിയ ഭാരവാഹികള്‍ക്കും വേണ്ടി അല്‍ ഖോര്‍ ഫനാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഫോക്കസ് ഓണ്‍ ലീഡ്’ നേതൃ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം നിലനില്‍ക്കുമ്പോഴും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്തെ കടമ നിര്‍വ്വഹിക്കുന്നതില്‍ യുവാക്കള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോക്കസ് ഓണ്‍ ഇഫക്ടീവ്‌നെസ്, ഇഫക്ടീവ് മീറ്റിംങ്‌സ് എന്നീ വിഷയങ്ങളില്‍ സി.ഇ.ഒ. ഷമീര്‍ വലിയ വീട്ടില്‍, അഡ്മിന്‍ കോര്‍ഡിനേറ്റര്‍ സഫ് വാന്‍ പേരൂറാന്‍ എന്നിവര്‍ ക്ലാസെടുത്തു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ലക്ഷ്യങ്ങളും സാധ്യതകളും ഡെപ്യൂ. സി.ഇ.ഒ. മുനീര്‍ അഹ്മദ് വിശദീകരിച്ചു. അസ്‌കര്‍ റഹ്മാന്‍, ഇംതിയാസ് അനച്ചി, ആഷിഫ് അസീസ്, ഹമദ് ബിന്‍ സിദ്ധീഖ് എന്നിവര്‍ വിവിധ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വോക്കത്തോണ്‍

ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്‌ യുവജന സംഘടനയായ ഫോക്കസ്‌ ഖത്തര്‍ വോക്കത്തോണ്‍ സംഘടിപ്പിച്ചു. ഫെബ്രുവരി 10 ചൊവ്വാഴ്‌ച രാവിലെ 8 മണിക്ക്‌ ആരംഭിച്ച വോക്കത്തോണ്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്‌, അഡ്‌മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, ഫൈനാന്‍സ്‌ മാനേജര്‍ ആഷിഫ്‌ അസീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. കായികാഭ്യാസങ്ങള്‍ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണെന്ന്‌ സി.ഇ.ഒ. ആഹ്വാനം ചെയ്‌തു.

സ്‌പോര്‍ട്‌സ്‌ ഫോക്കസ്

മദീന ഖലീഫക്ക്‌ ഓവറോള്‍ കിരീടം
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്‌ യുവജന സംഘടനയായ ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ച ‘സ്‌പോര്‍ട്‌സ്‌ ഫോക്കസ്‌’ കായിക മത്സരങ്ങളില്‍ മദീന ഖലീഫ ഏരിയ ഓവറോള്‍ കിരീടം നേടി. ഖത്തര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഹാമിദ്‌ അല്‍ മുല്ല മുഖ്യാതിഥിയായി പങ്കെടുത്ത മത്സര പരിപാടികള്‍ ലഖ്‌തയിലെ അല്‍ ഫുര്‍ഖാന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച്‌ നടന്നു. കായിക മത്സരങ്ങള്‍ക്ക്‌ രാജ്യം നല്‍കുന്ന പ്രാധാന്യം ഖത്തറിലെ മുഴുവന്‍ ആളുകളും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ എട്ട്‌ മണി മുതല്‍ വൈകിട്ട്‌ ആറ്‌ മണി വരെ നീണ്ട്‌ നിന്ന പരിപാടിയില്‍ ഫോക്കസ്‌ ഖത്തറിന്റെ ഹിലാല്‍, ബിന്‍ മഹ്മൂദ്‌, ദോഹ, മദീന ഖലീഫ എന്നീ ഏരിയകളും ക്യൂ.ഐ.ഐ.സി., ഇന്‍സൈറ്റ്‌ ഖത്തര്‍ എന്നീ ടീമുകളാണ്‌ മാറ്റുരച്ചത്‌. നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു. ഫുട്‌ബോള്‍, വോളീബോള്‍, ബാഡ്‌മിന്റണ്‍, പഞ്ചഗുസ്‌തി, കമ്പവലി, നടത്തമത്സരം, സാക്ക്‌ റേസ്‌, ചെസ്സ്‌ തുടങ്ങിയ ഇനങ്ങളില്‍ 45 പോയിന്റ്‌ നേടിയാണ്‌ മദീന ഖലീഫ ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌. 25 പോയിന്റ്‌ നേടി ഇന്‍സൈറ്റ്‌ ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മത്സര ഫലങ്ങള്‍: ഫുട്‌ബോള്‍: മദീന ഖലീഫ ടീം, ക്യു.ഐ.ഐ.സി ടീം. വോളീബോള്‍: ബിന്‍മഹ്മൂദ്‌ ആന്റ്‌ ദോഹ ടീം, ക്യൂ.ഐ.ഐ.സി ടീം., വടംവലി: ഇന്‍സൈറ്റ്‌ ഖത്തര്‍ ടീം, ബിന്‍മഹ്മൂദ്‌ ആന്‍്‌ ദോഹ ടീം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വാശിയേറിയ ബാഡ്‌മിന്റണ്‍ മത്സരത്തില്‍ മദീന ഖലീഫയുടെ എം.ടി. ഷാഹിറും ഷിയാസും ഒന്നാം സ്ഥാനവും, ക്യൂ.ഐ.ഐ.സി. യുടെ നജീബ്‌.എം.കെ., ശുക്കൂര്‍ അല്‍ഖോര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
വ്യക്തിഗത മത്സര ഫലങ്ങള്‍: ചെസ്സ്‌: സഈദ്‌ മദീന ഖലീഫ, നിഷാദ്‌ ഹിലാല്‍, പഞ്ചഗുസ്‌തി: നിഷാദ്‌ മദീന ഖലീഫ, ഫിദാസ്‌ ഇന്‍സൈറ്റ്‌, നടത്ത മത്സരം: ഹബീബ്‌ ഹിലാല്‍, ഷാഫി മദീന ഖലീഫ, സാക്ക്‌ റേസ്‌: ബാസില്‍ ഹിലാല്‍, അബ്ദുല്‍ ഫത്താഹ്‌ ഇന്‍സൈറ്റ്‌, കുട്ടികള്‍ക്കായുള്ള സാക്ക്‌ റേസ്‌: ആദില്‍ അസ്‌ലം, മഹ്‌സിന്‍ അബദുല്ല എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
ആവേശകരമായ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ ഡോ. അബ്ദുല്ല ഹാമിദ്‌ അല്‍ മുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഫോക്കസ്‌ ഖത്തര്‍ സ്‌പോര്‍ട്‌സ്‌ മാനേജര്‍ ജഷ്‌മീര്‍ നേതൃത്വം നല്‍കി. ‘സ്‌പോര്‍ട്‌സ്‌ ഫോക്കസ്‌’ കായിക മത്സരങ്ങള്‍ നാഗേഷ്‌, നിസ്‌താര്‍, മുഹമ്മദ്‌ റിസ്‌വാന്‍, ശിഹാബുദ്ധീന്‍, റിയാസ്‌ വാണിമേല്‍ എന്നിവര്‍ നിയന്ത്രിച്ചു. ഫോക്കസ്‌ ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്‌, അഡ്‌മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി ചാലിക്കര, സുലൈമാന്‍ മദനി എന്നിവര്‍ സംബന്ധിച്ചു.

തൊഴില്‍ സുരക്ഷാ ഉറപ്പുവരുത്തുന്നതില്‍ പ്രത്‌ജ്ഞാബദ്ധം ഡോ. ശൈഖ്‌ മുഹമ്മദ്‌ അല്‍താനി

ദോഹ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നല്ല തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഖത്തര്‍ ഗവണ്‍മെന്റ്‌ പ്രതിജ്ഞാബദ്ധമാണ്‌. സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ ഇത്തരം പരിപാടികളിലൂടെ ഈ ഒരു ലക്ഷ്യം കൈവരിക്കാന്‍ പ്രയത്‌നിക്കുന്നു�. സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ശൈഖ്‌്‌ മുഹമ്മദ്‌ ബിന്‍ ഹമദ്‌ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. ലോക തൊഴിലിട ആരോഗ്യ സുരക്ഷാ ദിനാചരണ കാംപയിനിന്റെ ഭാഗമായി സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിന്റെ ആഭിമുഖ്യത്തില്‍ ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്‌ഘാടനം ചെയ്‌തു.
അബൂഹമൂറിലെ മെഡിക്കല്‍ കമ്മീഷനില്‍ വെച്ച്‌ നടന്ന മെഡിക്കല്‍ ക്യാമ്പ്‌ രാവിലെ 7.30 ന്‌ ആരംഭിച്ച ക്യാമ്പില്‍ വിവിധ രാജ്യങ്ങളിലില്‍ നിന്നുള്ള താഴ്‌ന്നവരുമാനക്കാരായ ആയിരത്തി അഞ്ഞുറ്‌ ആളുകളെ പരിശോധിച്ചു. തൊഴിലാളികള്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളില്‍ ബോധവത്‌കരണ ക്ലാസുകള്‍ നടന്നു. ഷഫാത്ത്‌ അലി, എം.ഡി. സന്തോഷ്‌കുമാര്‍, ഫൈസല്‍ ഹുദവി, ഡോ. ഷാസിയ, ഖാജാ യൂസുഫ്‌ എന്നിവര്‍ ബോധവത്‌കരണ ക്ലാസ്‌ നടത്തി.
സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിലെ ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവന്‍ ഡോ. മുഹമ്മദ്‌ ഹജ്ജാജ്‌, മിനിസ്‌ട്രി ഓഫ്‌ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ മാനേജര്‍ ഖാലിദ്‌ അല്‍ ഗാനിം, ഫോക്കസ്‌ ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്‌, ഇന്ത്യന്‍ എംബസി ഡെപ്യൂട്ടീ ചീഫ്‌ ഓഫ്‌ മിഷന്‍ പി. എസ്‌. ശശികുമാര്‍, നേപ്പാള്‍ എംബസി ഇന്‍ചാര്‍ജ്‌ ഓഫ്‌ അഫേഴ്‌സ്‌ ഗണേഷ്‌ പ്രസാദ്‌ ഥാക്കല്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌്‌ലാഹീ സെന്റര്‍ പ്രസിഡണ്ട്‌ ഡോ. അബ്ദുല്‍ അഹദ്‌ മദനി എന്നിവര്‍ സംസാരിച്ചു.
തൊഴിലിടങ്ങളിലെ കെമിക്കല്‍ വസ്‌തുക്കളുടെ ഉപയോഗക്രമം, സുരക്ഷ എന്നിവയെക്കുറിച്ചും ഇത്തരം രാസവസ്‌തുക്കള്‍ മനുഷ്യനും പരിസ്ഥിതിക്കും വരുത്തിവെക്കാവുന്ന ഭവിഷ്യത്തിനെക്കുറിച്ചും തൊഴിലാളികളെ ബോധവത്‌കരിച്ചു. കെമിക്കല്‍ വസ്‌തുക്കള്‍ ഉപയോഗിക്കുന്നത്‌ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച്‌ നല്‍കിയ ക്ലാസുകള്‍ പഠനാര്‍ഹമായി. സിവില്‍ ഡിഫന്‍സ്‌ മന്ത്രാലയം ഒരുക്കുന്ന മോക്‌ഡ്രില്‍ തൊഴിലാളികള്‍ക്ക്‌ നവ്യാനുഭവമായി.
പരിപാടിയില്‍ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിലെ വിവിധ വകുപ്പുകളിലെ പ്രമുഖര്‍, സിവില്‍ ഡിഫന്‍സ്‌, ട്രാഫിക്‌ ഡിപ്പാര്‍ട്ട്‌്‌മെന്റ്‌, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ പെട്രോളിയം, ആഭ്യന്തര വകുപ്പ്‌ പബ്ലിക്‌ റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌, ലേബര്‍ & സോഷ്യല്‍ അഫേഴ്‌സ്‌ മന്ത്രാലയം എന്നിവയിലെ പ്രമുഖര്‍ പങ്കെടുത്തു. കൂടാതെ ഹമദ്‌ മെഡിക്കല്‍ കോര്‍പ്പറേഷനിലെയും പ്രൈവറ്റ്‌ ഹോസ്‌പിറ്റലുകളിലെയും നൂറോളം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫോക്കസ്‌ ഖത്തറിന്റെയും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌്‌ലാഹീ സെന്ററിന്റെയും നൂറോളം വളണ്ടിയര്‍മാര്‍, ഐ.പി.എഫ്‌.ക്യു. വിലെ ഫിസിയോതെറാപിസ്റ്റുമാര്‍, തുടങ്ങി നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ലോക തൊഴിലിട ആരോഗ്യ സുരക്ഷാ ദിനാചരണം ഫോക്കസ്‌ വോക്കത്തോണ്‍ ശ്രദ്ധേയമായി

ദോഹ: ലോക തൊഴിലിട ആരോഗ്യ സുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച്‌ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിന്റെ സഹകരണത്തോടുകൂടി ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ച വോക്കത്തോണ്‍ വിശിഷ്‌ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ അല്‍ അത്തിയ്യ പള്ളിക്ക്‌ സമീപത്ത്‌ വെച്ച്‌ നടന്ന പരിപാടി സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ്‌ ബിന്‍ ഹമദ്‌ അല്‍താനി ഉദ്‌ഘാടനം ചെയ്‌തു.
വൈകിട്ട്‌ 4 മണിക്ക്‌ ആരംഭിച്ച വോക്കത്തോണില്‍ നൂറുകണക്കിന്‌ തൊഴിലാളികള്‍ പങ്കെടുത്തു. സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്‌ വിഭാഗം തലവന്‍ ഡോ. മുഹമ്മദ്‌ അലി അല്‍ ഹജ്ജാജ്‌, ഖത്തര്‍ പെട്രോളിയം ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌റ ഡയറക്‌ടര്‍ സൈഫ്‌ സഈദ്‌ അല്‍ നുഅയ്‌മി, ഖത്തര്‍ ഫൗണ്ടേഷന്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഡയറക്‌ടര്‍ മുഹമ്മദ്‌ അഹ്മദ്‌ ബൂ ഖമീസ്‌, ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്‌ തലവന്‍ ഡോ. യൂസുഫ്‌ നുഅ്‌മാന്‍, സിവില്‍ ഡിഫന്‍സ്‌ ഹെല്‍ത്ത്‌ & സേഫ്‌ററി വിഭാഗം തലവന്‍ ലഫ്‌. മുഹമ്മദ്‌ ഹാദി അല്‍ മര്‍റി, ഫഹദ്‌ സായിദ്‌ കുറൂസ്‌, ഫോക്കസ്‌ ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്‌, അഡ്‌മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്‌മാന്‍, ഹെല്‍ത്ത്‌കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ മാനേജര്‍ എം.ടി. ഷാഹിര്‍, കൂടാതെ ട്രാഫിക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌, പബ്ലിക്‌ റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌, ലേബര്‍ & സോഷ്യല്‍ അഫേഴ്‌സ്‌ മന്ത്രാലയം, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ തുടങ്ങി ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരും നേതൃത്വം നല്‍കി.
ഖത്തറിലെ തൊഴിലാളികളുടെ ആരോഗ്യപരവും പരിസ്ഥിതികപരവുമായ സുരക്ഷ ലഭ്യമാക്കുന്നതിന്‌ ആരോഗ്യ മന്ത്രാലയം പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ടെന്ന്‌ ഡോ. മുഹമ്മദ്‌ ബിന്‍ ഹമദ്‌ അല്‍താനി പറഞ്ഞു. തൊഴിലാളികളെ സുരക്ഷാ മാനദണ്‌ഠങ്ങള്‍ പാലിക്കുവാന്‍ ബോധവത്‌കരിക്കുകയാണ്‌ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌ കൊണ്ട്‌ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ ലക്ഷ്യം വെക്കുന്നത്‌.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഈ വര്‍ഷത്തെ പ്രമേയം രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സുരക്ഷയാണ്‌. കെമിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ സുരക്ഷാ മാനദണ്‌ഠങ്ങള്‍ പാലിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഖത്തറിലെ തൊഴിലാളികള്‍ക്കിടയില്‍ പ്രത്യകിച്ച്‌ കെമിക്കല്‍ മേഖലയില്‍ പാലിക്കേണ്ട സുരക്ഷയെക്കുറിച്ച്‌ അറിവുണ്ടാവുകയും നല്ല ആരോഗ്യവും ലഭ്യമാവേണ്ടതുണ്ട്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോക്കത്തോണ്‍ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ക്ക്‌ സുരക്ഷാ മാനദണ്‌ഠങ്ങള്‍ പാലിക്കുന്നതിനായുള്ള ബോധവത്‌കരണ പോസ്റ്ററുകള്‍, പ്രത്യേകം തയ്യാറാക്കിയ ടീ ഷര്‍ട്ട്‌, തൊപ്പി എന്നിവ നല്‍കിയത്‌ ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക്‌ നവ്യാനുഭവമായി.
തൊഴിലിടങ്ങളിലെ അപകട സാധ്യതയെ സംബന്ധിച്ച ബോധവത്‌കരണം ഇതിന്‌ മുമ്പും സുപ്രീം കൗണ്‍സിലുമായി സഹകരിച്ച്‌ ഫോക്കസ്‌ ഖത്തര്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. കാംപയിനിന്റെ മുഖ്യപ്രായോജകര്‍ അബ്ദുല്ല അബ്ദുല്‍ഘനി & ബ്രദേഴ്‌സ്‌ കമ്പനി, മലബാര്‍ ഗോള്‍ഡ്‌ & ഡയമെണ്ട്‌സ്‌, വെല്‍കെയര്‍ ഗ്രൂപ്പ്‌ എന്നിവരാണ്‌.
മെയ്‌ ഒന്‍പതിന്‌ രാവിലെ എട്ട്‌ മണി മുതല്‍ വൈകിട്ട്‌ അഞ്ച്‌ മണിവരെ കുറഞ്ഞവരുമാനക്കാരായ തൊഴിലാളികള്‍ക്ക്‌ വേണ്ടി ആരോഗ്യ പരിശോധനയും ബോധവത്‌കരണ ക്ലാസുകളും നല്‍കി കാംപെയില്‍ സമാപിക്കും. രണ്ടായിരത്തോളം തൊഴിലാളികളെ പരിശോധിക്കുന്നതിന്‌ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കും. ക്യാമ്പില്‍ സൗജന്യ വൈദ്യ പരിശോധന, മരുന്ന്‌ വിതരണം, ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണം എന്നിവ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.