Don't Miss

In Focus

എജ്യൂഫോക്കസ് 2017 – കാഴ്ചക്കപ്പുറം ചില കാഴ്ചപ്പാടുകള്‍

കാഴ്ചക്കപ്പുറം ചില കാഴ്ചപ്പാടുകള്‍ എന്ന പ്രമേയവുമായി പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ, തൊഴില്‍ ബോധവത്കരണ പരിപാടി, എജ്യൂഫോക്കസ് കാമ്പയിന് തുടക്കമായി. ഡോക്ടേഴ്‌സ്, എഞ്ചിനിയേഴ്‌സ്, സിവില്‍ സര്‍വ്വന്റ് എന്നീ പതിവ് കാഴ്ചകളില്‍ നിന്ന് വിഭിന്നമായി രാഷ്ട്രപുനര്‍നിര്‍മ്മിതിയില്‍ പങ്കാളികളാകേണ്ട തലത്തിലേക്ക് സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബോധവത്കരണമാണ് കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പരിപാടിയുടെ ഭാഗമായി കമ്മ്യൂണിറ്റി ലീഡേഴ്‌സ് മീറ്റ്, ഫേസ് ടു ഫേസ് ഇന്ററാക്ഷന്‍, സ്‌കോഡ് വര്‍ക്കുകള്‍, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിക്കും.ഫെബ്രുവരി 3 വെള്ളിയാഴ്ച അബൂഹമൂറിലെ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പരിശീലകരും പങ്കെടുക്കും. വൈകുന്നേരം 3.30 മുതല്‍ സിജി ഖത്തറുമായി സഹകരിച്ച് കരിയര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കും.

Read More »

WORLD DAY FOR SAFETY AND HEALTH AT WORK 2015

WORLD DAY FOR SAFETY AND HEALTH AT WORK 2015 ആഘോഷങ്ങളുടെ ഭാഗമായി സുപ്രീം കൗസില്‍ ഓഫ് ഹെല്‍ത്ത് നടത്തുന്ന പരിപാടികളുടെ മുഖ്യ സംഘാടകരാണ് ഫോക്കസ് ഖത്തര്‍.… പതിവു സമവാക്യങ്ങളില്‍ നിന്നു വ്യത്യസ്തമായി തുടര്‍ച്ചയായ അഞ്ചാം വര്‍ഷം സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം ഒരു ദിനം. 2015 June 12 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ആഘോഷ പരിപാടികള്‍. താഴ്ന്നവരുമാനക്കാരായ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്, സേഫ്റ്റി എക്‌സിബിഷന്‍, ആരോഗ്യ ബോധവത്കരണ പരിപാടികള്‍, വിവിധ തരം ഇന്ററാക്ടീവ് സെഷനുകള്‍ കൂടാതെ സമ്മാനങ്ങളും, ഡിന്നറും. ആരോഗ്യം, ആഭ്യന്തരം, തൊഴില്‍ തുടങ്ങി വിവിധ മന്ത്രാലയ പ്രതിനിധികള്‍, ഏഴ് ഏഷ്യന്‍ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍, ദോഹയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവർ പങ്കെടുക്കും

Read More »

സാമൂഹ്യ പ്രവര്‍ത്തകര്‍ സ്വയം തിരിച്ചറിവുള്ളവരാകണം – മുഹമ്മദലി ഫാറൂഖി

സാമൂഹ്യ പ്രവര്‍ത്തകര്‍ സ്വയം തിരിച്ചറിവുള്ളവരാവുകയും സേവനങ്ങളില്‍ അത് പ്രതിഫലിപ്പിക്കുകയും ചെയ്യണമെന്ന് യുവ പണ്ഡിതന്‍ മുഹമ്മദലി ഫാറൂഖി അഭിപ്രായപ്പെട്ടു. ഫോക്കസ് ഖത്തര്‍ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്കും ഏരിയ ഭാരവാഹികള്‍ക്കും വേണ്ടി അല്‍ ഖോര്‍ ഫനാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഫോക്കസ് ഓണ്‍ ലീഡ്’ നേതൃ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം നിലനില്‍ക്കുമ്പോഴും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്തെ കടമ നിര്‍വ്വഹിക്കുന്നതില്‍ യുവാക്കള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോക്കസ് ഓണ്‍ ഇഫക്ടീവ്‌നെസ്, ഇഫക്ടീവ് മീറ്റിംങ്‌സ് എന്നീ വിഷയങ്ങളില്‍ സി.ഇ.ഒ. ഷമീര്‍ വലിയ വീട്ടില്‍, അഡ്മിന്‍ കോര്‍ഡിനേറ്റര്‍ സഫ് വാന്‍ പേരൂറാന്‍ എന്നിവര്‍ ക്ലാസെടുത്തു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ലക്ഷ്യങ്ങളും സാധ്യതകളും ഡെപ്യൂ. സി.ഇ.ഒ. മുനീര്‍ അഹ്മദ് വിശദീകരിച്ചു. അസ്‌കര്‍ റഹ്മാന്‍, ഇംതിയാസ് അനച്ചി, ആഷിഫ് അസീസ്, ഹമദ് ബിന്‍ സിദ്ധീഖ് എന്നിവര്‍ വിവിധ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Read More »